Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ് ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്ത്

ലണ്ടന്‍: മാധ്യമരംഗത്ത് ജനപ്രീതിയില്‍ ഇന്റര്‍നെറ്റ് മൂന്നാം സ്ഥാനത്ത്. ടെലിവിഷന്‍, റേഡിയോ എന്നീ മാധ്യമങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ജനപ്രീതിയുടെ കാര്യത്തില്‍ പത്രങ്ങളെയും മാഗസിനുകളെയും പിന്തള്ളിയാണ് ഇന്റര്‍നെറ്റ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പത്രങ്ങള്‍ക്ക് നാലാംസ്ഥാനവും മാസികകള്‍ക്ക് അഞ്ചാം സ്ഥാനവും മാത്രമേ ഉള്ളൂ. ഇതോടെ അച്ചടിമാധ്യമഉടമകളുടെ ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള പേടി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഫ്രീസര്‍വ് ആണ് ഫയെ വീക്ക്സിനുവേണ്ടി ഈ പഠനം നടത്തിയത്. ഏറ്റവും ആശ്ചര്യകരമാകുന്നത് ഇന്റര്‍നെറ്റ് വായന യുവാക്കളില്‍ മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും ശീലമാകുന്നുവെന്നതാണ്.

വാര്‍ത്ത, അഭിപ്രായരൂപീകരണം, വിനോദം എന്നീ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മാധ്യമങ്ങളേതൊക്കെ എന്നത് സംബന്ധിച്ചായിരുന്നു ഫ്രീ സെര്‍വിന്റെ പഠനം.

വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണിതെന്ന് പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. ഇന്റര്‍നെറ്റ് നല്‍കുന്ന ഇ-മെയില്‍, ഷോപ്പിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ പത്രങ്ങളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് ഭുരിപക്ഷ അഭിപ്രായം. മാഗസിനുകള്‍ക്കുവേണ്ടി ചെലവിടുന്നതിനേക്കാള്‍ കുടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ആളുകള്‍ ചെലവിടുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു.

കൗമാരപ്രായക്കാരും യുവാക്കളുമായ വായനക്കാരെ പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും നഷ്ടപ്പെടുന്നതായാണ് സൂചനകള്‍. എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ നെറ്റ് ഉപയോഗം കുറവാണ്.

പരസ്യരംഗത്തെ പുതിയ പ്രവണതകള്‍ക്ക് ഇന്റര്‍നെറ്റിന്റെ മുന്നേറ്റം തുടക്കമിട്ടുവെന്നാണ് കരുതുന്നത്. പത്ര മാധ്യമങ്ങളെ ഭയപ്പെടുത്തുന്നതും ഇതുതന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+