കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളിന്‍ പവലിനെതിരെ ബിജെപി

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്മീര്‍ തിരഞ്ഞെടുപ്പില്‍ വിലയിരുത്താന്‍ അന്താരാഷ്ട്രനിരീക്ഷകരെ അനുവദിക്കണമെന്ന യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവലിന്റെ നിര്‍ദേശം ബിജെപി തള്ളി. ഇത് ഇന്ത്യയെപ്പൊലുള്ള ഒരു പരമാധികാരരാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി പ്രസിഡന്റ് എം. വെങ്കയ്യ നായിഡു പറഞ്ഞു.

ജൂലായ് 29 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ വിശ്വാസ്യത അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയിട്ടുള്ളതാണ്. കഴിഞ്ഞ അഞ്ചു ദശകങ്ങളായി സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്തി പരിചയമുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പാകിസ്ഥാന്റെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ യുഎസ് കുറെക്കൂടി സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്നും എം. വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ജമ്മുകശ്മീരിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്യുന്ന പാകിസ്ഥാന്റെ നയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികളെടുക്കുകയാണ് യുഎസ് ചെയ്യേണ്ടത്.

ജമ്മു കശ്മീരില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചിരുന്ന അബ്ദുള്‍ ഗാനി ലോണിന്റെ വധം ഇതിനുദാഹരണമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X