കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സഞ്ജയ്ദത്ത് ഛോട്ടാഷക്കീല്‍ ബന്ധത്തിന് തെളിവ്
മുംബൈ: അധോലോക നേതാവ് ഛോട്ടാ ഷക്കീലുമായി ഹിന്ദി സിനിമാതാരം സഞ്ജയ് ദത്ത് ഫോണില്‍ സംസാരിച്ചതായി തെളിവ്. ഇവരുടെ സംഭാഷണമടങ്ങിയ ഓഡിയോ ടേപ്പ് മുംബൈ പൊലീസ് ഹാജരാക്കി.
സ്റാര്‍ ന്യൂസാണ് ജൂലായ് 29 തിങ്കളാഴ്ച ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് മുംബൈ സിനിമാലോകത്ത് വീണ്ടും കോളിളക്കമുണ്ടാക്കിയേക്കും.
ബോളിവുഡ് സംവിധായകരായ മഹേഷ് മഞ്ജ്രേക്കര്, സഞ്ജയ് ഗുപ്ത, നിര്‍മ്മാതാവ് ഹരീഷ് സുഗന്ധ് എന്നിവര്‍ ഛോട്ടാഷക്കീല്‍ സംസാരിച്ചതിന്റെ ടേപ്പും മുംബൈ പൊലീസ് ഹാജരാക്കി. സഞ്ജയ് ദത്തും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് നാസിക്കിലെ ഒരു ഹോട്ടലില്‍ നിന്ന് 2000 ഡിസംബറിലാണ് ഛോട്ടാ ഷക്കീലുമായി സംസാരിച്ചത്.
ഇതോടെ മുംബൈ സിനിമാലോകത്തിന് അധോലോകവുമായുള്ള ബന്ധത്തിന് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്.
Story first published: Monday, July 29, 2002, 5:30 [IST]