Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ഷക്കീലിനോട് സംസാരിച്ചതെന്ത്?

ഹിന്ദി താരം സഞ്ജയ് ദത്തും അധോലോക നേതാവ് ഛോട്ടാ ഷക്കീലുമായി സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം. 2000 ഡിസംബറില്‍ പൊലീസ് ചോര്‍ത്തിയെടുത്തതാണ് ഈ ഓഡിയോ ടേപ്പ്.

സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിവസം തന്നെ ഈ ടേപ്പ് പുറത്തുവന്നിരിക്കുന്നത്. 42 വയസ്സ് തികയുന്ന സഞ്ജയ് ഇപ്പോള്‍ ഊട്ടിയില്‍ ഷൂട്ടിംഗിലാണ്.

സഞ്ജയ് ദത്താണ് സംഭാഷണം തുടങ്ങിവച്ചത്. ഛോട്ടാ ഷക്കീലിനോട് ഒരു ചിപ്പോ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡോ ചോദിച്ചുകൊണ്ടാണ് സഞ്ജയ് ദത്ത് സംഭാഷണം തുടങ്ങിയത്.
സഞ്ജയ് ദത്ത്: ഭായ്,(സുഹൃത്തേ) ചിപ്പ് എത്താറായോ?
ഷക്കീല്‍: യെസ്, യെസ്
സഞ്ജയ്: നാളെ ഈ സമയത്ത് എത്തുമോ?
ഷക്കീല്‍: ഒകെ, ഒകെ.
സഞ്ജയ്: യെസ്
ഷക്കീല്‍: ഞാനത് അയക്കട്ടെ?
സഞ്ജയ്: യെസ്, ദയവായി അതയക്കൂ.
ഷക്കീല്‍: അതിലൊന്ന് ദുബായിലേക്ക് അയക്കട്ടെ
സഞ്ജയ്: യെസ്
ഭരത് ഷാ കേസുമായി ബന്ധപ്പെട്ട് തെളിവെന്ന നിലയിലാണ് ഈ ഓഡിയോ ടേപ്പ് ഹാജരാക്കിയിരിക്കുന്നത്. സംഭാഷണത്തിനിടയില്‍ താരങ്ങളായ ഗോവിന്ദ, ഋത്വിക് റോഷന്‍ എന്നിവരുടെ പേരും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവരുടെ ജീവിതം അപകടത്തില്‍ പെട്ടിരിക്കുന്നൂ എന്ന മട്ടിലാണ് സംഭാഷണം.

സഞ്ജയ്: ഗോവിന്ദ ഒരു വിഡ്ഢിയാണ്.
ഷക്കീല്‍: യെസ്, യെസ്
സഞ്ജയ്: ഞങ്ങള്‍ ഒരുമിച്ചാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലും ഇതുവരെ ഗോവിന്ദ വന്നില്ല.
ഷക്കീല്‍: യെസ്, യെസ്
സഞ്ജയ്: രാവിലെ ഒമ്പതു മണിക്ക് തുടങ്ങേണ്ട ജോലിയാണ്. ഗോവിന്ദ രണ്ട് മണിക്കാണ് പ്രത്യക്ഷപ്പെടുന്നത്.
ഷക്കീല്‍: അങ്ങിനെയോ? ജോഡി നമ്പര്‍ ദോ യെക്കുറിച്ചാണോ പറയുന്നത്? (ഈ സിനിമയില്‍ സഞ്ജയ് ദത്തും ഗോവിന്ദയും ഒരുമിച്ചാണ് അഭിനയിക്കുന്നത്.)
സഞ്ജയ്: അതെ, ഭായ് ...
ഷക്കീല്‍: ഒകെ
സഞ്ജയ്: യെസ്
ഷക്കീല്‍: ഒകെ, പക്ഷെ ഗോവിന്ദ നമ്മുടെ പ്രൊജക്ടില്‍ സമയത്തിന് വരും.
സഞ്ജയ്: (ആ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായി എന്ന മട്ടില്‍ നീണ്ട ചിരി ചിരിക്കുന്നു... അല്പനിമിഷത്തെ ഇടവേളയ്ക്ക് ശേഷം) ഭായ് , എനിക്ക് ചില കാര്യങ്ങള്‍ പറയാമോ?
ഷക്കീല്‍: യെസ്
സഞ്ജയ്: ചിക്ന ( ഋത്വിക് റോഷന്‍)യെക്കുറിച്ചാണ്.
ഷക്കീല്‍: പറയൂ
സഞ്ജയ്: അവന്‍ കരിഷ്മയെ വിളിച്ച് കുറെ ചീത്തവാക്കുകള്‍ പറഞ്ഞു, ഭീഷണിപ്പെടുത്തി. എന്തായിത് ഇങ്ങിനെ, ഭായ്?
ഷക്കീല്‍: ഉം...
സഞ്ജയ്: ഇതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലേ?, ഭായ്
ഷക്കീല്‍: ഇനി അവന്‍ അധികകാലം ഇവിടെ ഉണ്ടാകില്ല. (ഋത്വിക് റോഷനെതിരായ വധശ്രമമാണ് ഈ സംഭഷണത്തില്‍ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് കരുതുന്നു)
സഞ്ജയ്: ഒകെ
ഷക്കീല്‍: ഞാന്‍ പറഞ്ഞത് പിടികിട്ടിയില്ലേ?
സഞ്ജയ്: യെസ്
ഷക്കീല്‍: ഇത് ശരിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കൂ. ഞങ്ങള്‍ പണി തുടങ്ങിക്കഴിഞ്ഞു.
സഞ്ജയ്: യെസ്
ഷക്കീല്‍: അവന്‍ കുറെനാളായി അവിടെയില്ല, ഇക്കുറി അവന്‍ വന്നാല്‍...
സഞ്ജയ്: യെസ്
ഷക്കീല്‍: ഒരു നല്ല വാര്‍ത്ത വരാന്‍ പോകുന്നതായി നിങ്ങള്‍ക്ക് കണക്കാക്കാം...
സഞ്ജയ്: തീര്‍ച്ചയായും, ഭായി..
ഷക്കീല്‍: ഞാന്‍ പറഞ്ഞത് പിടികിട്ടിയില്ലേ?
സഞ്ജയ്: യെസ്
ഷക്കീല്‍: അവന്‍ താങ്കളെ കാണാന്‍ വന്നാല്‍, അതൊരു നല്ല കാര്യമായിരിക്കും.
സഞ്ജയ്: യെസ്
ഷക്കീല്‍: അപ്പോള്‍ ഞങ്ങള്‍ക്ക് അവനെ പിന്തുടരാം. തൊട്ടടുത്ത ദിവസമോ, മൂന്നാം ദിവസമോ..
ഈ അരമണിക്കൂര്‍ നേരത്തെ സംഭാഷണത്തിനിടയില്‍ സഞ്ജയ് ഗുപ്തയും ഹരീഷ് സുഗന്ധും ഇതിനിടയ്ക്കു ഷക്കീലുമായി സംസാരിക്കുന്നു. സംവിധായകന്‍ മഹേഷ് മഞ്ജ്രേക്കര്‍ അടുത്ത പടത്തിന്റെ കാര്യവും ഷക്കീലുമായി ആസൂത്രണം ചെയ്തു.

മഞ്ജ്രേക്കര്‍: പുതിയ ഒരു സിനിമ ചെയ്യണമെന്നുണ്ട്. സിനിമ താങ്കളുടെ ജീവിതകഥയുമായി ബന്ധപ്പെട്ട ഒന്നായിരിക്കണമെന്ന് സഞ്ജയ് ദത്ത് എന്നോട് പറഞ്ഞു.
ഷക്കീല്‍: ഒകെ, ഒകെ. എന്റെ തിരക്കൊന്ന് തീര്‍ന്നാല്‍ ഞാന്‍ ഇക്കാര്യം താങ്കളുമായി സംസാരിക്കാം.
മഞ്ജ്രേക്കര്‍: നൂറു ശതമാനം, എനിക്ക് ഈ കഥ വേണം.
ഷക്കീല്‍: യെസ്, യെസ്. ഞാന്‍ തീര്‍ച്ചയായും താങ്കള്‍ക്ക് ചില സംഭവങ്ങള്‍ പറഞ്ഞുതരാം.
മഞ്ജ്രേക്കര്‍: എന്റെ ഇതുവരെയുള്ള സിനിമകള്‍ യഥാര്‍ത്ഥജീവിതകഥകളെ ആധാരമാക്കിയുള്ളവയാണ്. വാസ്തവ്, കുരുക്ഷേത്ര, അസ്തിത്വ.. എല്ലാം യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എനിക്ക് തീര്‍ച്ചയായും ഒരു പുതിയ ചിത്രം ചെയ്യണം.

ഈ ടേപ്പ് പുറത്തുവന്നതോടെ അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധം കൂടുതല്‍ വെളിപ്പെട്ടിരിക്കുന്നു. എങ്ങിനെയാണ് അധോലോകവുമായി ചേര്‍ന്ന് സിനിമാതാരങ്ങള്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതെന്നും ഈ സംഭാഷണങ്ങളില്‍ നിന്നറിയാം. ( സ്റാര്‍ ന്യൂസാണ് ഈ ടേപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ജൂലായ് 29 തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+