ഷാറൂഖ്ഖാനെതിരെ കേസ്
മുംബൈ: സീ ന്യൂസ് ക്യാമറാമാനോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഹിന്ദി ചലച്ചിത്രതാരം ഷാറൂഖ്ഖാനെതിരെ പൊലീസ് കേസെടുത്തു.
മുംബൈയില്‍ ഷാറൂഖ്ഖാന്റെ ഈയിടെ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ വേഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പരിപാടിക്കിടെ സീ ന്യൂസ് ക്യാമറാമാനെചില ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് തടഞ്ഞതാണ് വഴക്കിന് കാരണമായത്.
ഷാറൂഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ക്യാമറാമാനെ തടഞ്ഞത്. തന്നെ തടഞ്ഞതിന്റെ കാരണം ക്യാമറാമാന്‍ തിരക്കിയപ്പോള്‍ അത് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായി.
ഇതിനിടെ ഷാറൂഖ് ഇടപെട്ടു. തുടര്‍ന്ന് ഷാറൂഖും ക്യാമറാമാനുമായി ഉന്തുംതള്ളുമുണ്ടായി.
ക്യാമറാമാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാറൂഖിനും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications