കുമരകത്ത് തിരച്ചില്‍ നിര്‍ത്തി
കുമരകം: ബോട്ടപകടം നടന്ന കുമരകത്ത് കായലില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോയെന്ന തിരച്ചില്‍ നിര്‍ത്തിവെച്ചു.
ജൂലായ് 28 ഞായറാഴ്ചയും കുമരകത്ത് തിരച്ചില്‍ നടത്തിയിരുന്നു. ബോട്ടില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് കൃത്യമായി വിവരമില്ലാത്തതു കൊണ്ടാണ് കൂടുതല്‍ പേര്‍ ദുരന്തത്തിനിരയായിട്ടുണ്ടാവുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തിരച്ചില്‍ നടത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ തിരച്ചില്‍ നിര്‍ത്തി.
ആരെയും കാണാതായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അജിത്കുമാര്‍ പറഞ്ഞു. കാണാതായതായി പരാതി ലഭിച്ചാല്‍ വീണ്ടും തിരച്ചില്‍ നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
അപകടത്തിന് ശേഷം മുഹമ്മയില്‍ നിന്ന് രണ്ട്തവണ ബോട്ട് സര്‍വീസ് നടത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ മൂലം നിര്‍ത്തിവെച്ചു. പഴയ ബോട്ടുകള്‍ക്ക് പകരം പുതിയ ബോട്ടുകളെത്തിയാല്‍ മാത്രമേ ബോട്ട് സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications