ബോട്ടപകടത്തെക്കുറിച്ച് അന്വേഷിയ്ക്കും
തിരുവനന്തപുരം: കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ ശങ്കരനാരായണന്‍ നിയമസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രി എ കെ ആന്റണിയ്ക്കുവേണ്ടി നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.ഏതുതരം അന്വേഷണമാണ് വേണ്ടതെന്ന് മന്ത്രിസഭ പിന്നീട് നിശ്ചയിയ്ക്കും. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട സഹായത്തെക്കുറിച്ചും പിന്നീട് നിശ്ചയിയ്ക്കുന്നതാണ്.
സഭ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി.
അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയേയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 50,000 രൂപവീതം നല്‍കികഴിഞ്ഞു.












Click it and Unblock the Notifications