ബോട്ടുകള്‍ക്ക് 30 വര്‍ഷത്തെ പഴക്കം: പിള്ള
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ മിക്ക ബോട്ടുകളും 30 വര്‍ഷത്തോളം പഴക്കമുള്ളതാണെന്ന് മുന്‍ ഗതാഗത മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള നിയമസഭയില്‍ പറഞ്ഞു.
ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മിക്കവാറും ബോട്ടുകള്‍ 27 വര്‍ഷം മുമ്പ് താന്‍ ഗതാഗത മന്ത്രിയായിരിക്കെ വാങ്ങിയതാണ്. ഇത് മാറ്റി പുതിയത് വാങ്ങാന്‍ സര്‍ക്കാര്‍ ഒട്ടും താത്പര്യം കാണിക്കുന്നില്ല. ഇനിയും കുമരകത്തേതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പുതിയ ബോട്ടുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തണം.
കുമരകത്തെ ബോട്ടപകടത്തില്‍ മരിച്ച 29 പേരുടെ കുടുംബങ്ങളിലെ ഓരോ ആള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കൊടുക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications