കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ഗണേഷ്കുമാര്‍ രാജിവെക്കണം: എം. പി. ഗംഗാധരന്‍

  • By Staff
Google Oneindia Malayalam News

തിരൂരങ്ങാടി: കുമരകത്തെ ബോട്ടപകടത്തിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനാണെന്ന ആരോപണത്തെ തുടര്‍ന്ന് യു ഡി എഫില്‍ പോര്.

ബോട്ട് അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നത്തെ ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടത്.

18 വര്‍ഷം പഴക്കമുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടെന്നും അപകടത്തിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനാണെന്നും ഗംഗാധരന്‍ പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസ് (ഐ) യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗംഗാധരന്‍ ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടത്.

ഗംഗാധരന്റെ പ്രസ്താവനയ്ക്കെതിരെ കെ പി സി സി സെക്രട്ടറി കെ. പി. അബ്ദുള്‍ മജീദ് രംഗത്തുവന്നു. ഗണേഷ്കുമാര്‍ രാജി വെക്കണമെന്ന ഗംഗാധരന്റെ പ്രസ്താവന യു ഡി എഫിനോടും സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് അബ്ദുള്‍ മജീദ് പറഞ്ഞു.

ഉത്തരവാദപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ല. മന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ പാര്‍ട്ടി വേദികളിലോ ആണ് പ്രകടിപ്പിക്കേണ്ടത്- മജീദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X