Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ടി മേള ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ

തിരുവനന്തപുരം: ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ ടെക്നോപാര്‍ക്കില്‍ നടക്കുന്ന ഐ ടി മേളയില്‍ 150 കമ്പനികള്‍ പങ്കെടുക്കും.

കേരളത്തിലെ ഐ ടി രംഗത്തേക്ക് വരാന്‍ താത്പര്യമുള്ള സംരഭകര്‍ക്ക് ബന്ധപ്പെട്ടവരുമായി ബന്ധപ്പെടാനുളള അവസരം കൂടിയാണ് ഐടി കേരള 2002. ഐ ടി രംഗത്തെ സംരംഭകരെ ഉള്‍പ്പെടുത്തി പ്രത്യേക പരിപാടികളുണ്ടാവും. സംസ്ഥാനത്തെ ഐ ടി വിദഗ്ധരായിരിക്കും ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ഐ ടി രംഗത്തെ മാറുന്ന പ്രവണതകള്‍ പ്രദര്‍ശനത്തില്‍ പ്രതിഫലിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതിയുടെ പ്രധാന വശങ്ങളെ കുറിച്ച് ഈ രംഗത്തേക്ക് വരാന്‍ താത്പര്യമുള്ള സംരംഭകര്‍ക്കിടയില്‍ ബോധവത്രണം ഉണ്ടാക്കാന്‍ ഐ ടി മേളയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ നൂറ് കമ്പനികളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ അത് 150 ആവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+