മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി
മാരാരിക്കുളം: കുമരകത്ത് ബോട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് മന്ത്രി കെ. സുധാകരന്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് ജൂലായ് 31 ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവും. മുഹമ്മ ബോട്ട് ജെട്ടി സന്ദര്‍ശിച്ച സുധാകരന്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
അപകടം മൂലം പി എസ് സി പരീക്ഷയെഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം നല്‍കും.
കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയതിനു ശേഷം യാത്ര ആരംഭിക്കുന്ന രീതി മുഹമ്മയിലും നടപ്പിലാക്കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications