കുട്ടികളെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിടരുത്
കൊല്ലം: സംസ്ഥാനത്ത് സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകള്‍ തുടങ്ങുന്നതിനെ എതിര്‍ക്കുന്ന സ്കൂള്‍ അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് അയക്കണമെന്ന് എ ഐ എസ് എഫ് ആവശ്യപ്പെട്ടു.
മിക്ക അധ്യാപകരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിപ്പിക്കാനാണ് താത്പര്യം കാട്ടുന്നതെന്ന് എ ഐ എസ് എഫ് സംസ്ഥാന നേതൃത്വ ക്യാമ്പ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
തങ്ങളുടെ വാക്കുകളും പ്രവൃത്തിയും യോജിച്ചുപോവുന്നുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തേണ്ടതാണ്. ജോലി സുരക്ഷിതത്വത്തിന് വേണ്ടി അലമുറ കൂട്ടുന്ന അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ക്കുക വഴി തങ്ങള്‍ ജോലി ചെയ്യുന്ന സ്കൂളുകളുടെ വിശ്വാസ്യത നശിപ്പിക്കുകയാണ്.
വിദ്യാഭ്യാസ മേഖല കച്ചവടവത്കരിക്കുകയും സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകള്‍ പൂട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കി തീര്‍ക്കുകയാണന്ന് പ്രമേയം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications