കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമ പാകിസ്ഥാനിലുണ്ടെന്ന് ഫെര്‍ണാണ്ടസ്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്.

പാകിസ്ഥാന്‍ ഇന്റലിജന്‍സിന്റെ അറിവോടെയാണ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്നത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വിവരം അറിഞ്ഞതെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ബ്രിട്ടനിലെ ചാനല്‍ 14 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒസാമ പാകിസ്ഥാനിലുണ്ടെന്ന് മൂന്ന് മാസം മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നു. അമേരിക്കയെ ഈ വിവരം അറിയിച്ചിട്ടുണ്ട്.

ഒസാമ പാകിസ്ഥാനില്‍ തന്റെ താവളങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനികള്‍ അദ്ദേഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.

അതേ സമയം ഫെര്‍ണാണ്ടസിന്റെ പ്രസ്താവനയോട് പാകിസ്ഥാന്‍ ശക്തമായി പ്രതിഷേധിച്ചു. പാകിസ്ഥാനെ താഴ്ത്തിക്കെട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ വക്താവ് റഷിദ് ഖുറേഷി പറഞ്ഞു.

ഒസാമയുടെ താവളത്തെ പറ്റി എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് ലോകവും അറിഞ്ഞിരിക്കും. അമേരിക്കയാണ് അത് ആദ്യം അറിഞ്ഞിരിക്കേണ്ടത്- ഖുറേഷി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X