Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെര്‍ണാണ്ടസ് വൈകോയെ കാണാമോ?

ദില്ലി: പോട്ടാ പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ തടവിലാക്കിയ എംഡിഎംകെ നേതാവ് വൈകോയെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയിലില്‍ സന്ദര്‍ശിക്കാമോ? ഇതിനെച്ചൊല്ലി ലോക്സഭയില്‍ പ്രതിപക്ഷം ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം വാരിച്ചൊരിഞ്ഞു.

പോട്ടായുടെ ദുരുപയോഗം തടയാനുദ്ദേശിക്കുന്നുണ്ടോ എന്ന ഐഎന്‍എല്‍ഡി അംഗം സുശീല്‍ കുമാറിന്റെ ചോദ്യത്തിന് ആഭ്യന്തരസഹമന്ത്രി വിദ്യാസാഗര്‍ റാവു മറുപടി പറയുമ്പോഴാണ് പ്രശ്നം തുടങ്ങിയത്. പോട്ടാ പ്രകാരം അറസ്റിലായ വൈകോയെ ഫെര്‍ണാണ്ടസ് കണ്ടത് ശരിയായില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അംഗം പി.ആര്‍. ദാസ്മുന്‍ഷി ഇടപെടുകയായിരുന്നു.

എല്‍ടിടിഇയ്ക്കെതിരായ പോരാട്ടത്തില്‍ നിരവധി ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ട ആ എല്‍ടിടിഇയെയാണ് വൈകോ പിന്തുണച്ചത്. ഈ അവസ്ഥയില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വൈകോയെ ജയിലില്‍ പോയി സന്ദര്‍ശിച്ചത് ശരിയായില്ലെന്നും ദാസ് മുന്‍ഷി പറഞ്ഞു.

ഉടനെ കോണ്‍ഗ്രസ് അംഗങ്ങളും ഇടതുപക്ഷപാര്‍ട്ടി അംഗങ്ങളും സഭയില്‍് ബഹളം തുടങ്ങി. ബഹളം ശമിപ്പിക്കാന്‍ ഒടുവില്‍ അദ്വാനി എഴുന്നേറ്റു. വൈകോയെ അറസ്റ് ചെയ്തത് തമിഴ്നാട് സര്‍ക്കാരാണ്. ആ അറസ്റിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു സര്‍ക്കാര്‍ പ്രതിനിധിയ്ക്ക് ജയലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ട്. - അദ്വാനി പറഞ്ഞു.

വൈകോയുടെ അറസ്റ് സംബന്ധിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാല്‍, ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. വൈകോയുടെ അറസ്റിന് കേന്ദ്രം ഉത്തരവാദിയല്ല. അത് ചെയ്തത് തമിഴ്നാട് സര്‍ക്കാരാണ്. ഒരു മന്ത്രി അദ്ദഹത്തിന് വ്യക്തിപരമായി താല്പര്യമുള്ള ഒരാളെ കാണാന്‍ ജയിലില്‍ പോകുന്നതില്‍ തെറ്റില്ല. ഒരു നിയമവും അത്തരമൊരു കൂടിക്കാഴ്ചയെ തടയുന്നില്ലെന്നും അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+