തിരുവനന്തപുരം വിമാനത്താവള വികസനം ഉടന്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വി. എസ്. ശിവകുമാര്‍ എം പി അറിയിച്ചു.
കേന്ദ്ര വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈനുമായി കഴിഞ്ഞ ജൂലായ് 24ന് വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആഗസ്ത് 15ന് നടക്കുന്ന വിമാനത്താവള വികസന സൊസൈറ്റിയുടെ യോഗത്തില്‍ വ്യോയാന സെക്രട്ടറി റോയ് പോള്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം.
പാറശാല റെയില്‍വെ സ്റേഷന്‍ ക്രോസിംഗ് സ്റേഷനാക്കി മാറ്റുന്നതിനുള്ള 3.85 കോടിയുടെ പദ്ധതി നാല് മാസത്തിനുള്ളില്‍ ആരംഭിക്കും.












Click it and Unblock the Notifications