ബോട്ടുകള്‍ മാറ്റുമെന്ന് മന്ത്രി
തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ മാറ്റി ഫൈബര്‍ ഗ്ലാസ് ബോട്ടുകള്‍ ഓടിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
ആദ്യത്തെ ഫൈബര്‍ ബോട്ട് മുഹമ്മയില്‍ അടുത്ത മാസം സര്‍വീസ് തുടങ്ങും. ഫൈബര്‍ ഗ്ലാസ് ബോട്ടുകളടെ നിര്‍മാണം നടക്കുകയാണ്.
തോമസ് ഐസക് (സി പി എം) അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച ശേഷം മുഹമ്മയില്‍ നിന്ന് കുമരകത്തേക്കുള്ള ബോട്ട് സര്‍വീസ് ആരംഭിക്കും.
കുമരകത്തെ ബോട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം എത്രയും പെട്ടെന്ന് നല്‍കും. പരിക്കേറ്റവര്‍ക്കുള്ള 5,000 രൂപ സഹായം നല്‍കി കഴിഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇത് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിന് ഇടയാക്കി.












Click it and Unblock the Notifications