നൂറ് ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരതയുമായി...
കൊച്ചി: സംസ്ഥാനത്തെ നൂറ് ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത നേടുന്ന ആദ്യത്തെ കോളജ് എന്ന സ്ഥാനം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ് സ്വന്തമാക്കിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ആര്‍. ജോസഫ് പറഞ്ഞു.
ജൂലായ് 30 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എം ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. സി. സിറിയക് തോമസ് ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലായ് 31 ബുധനാഴ്ച നടത്തും.
1000 വിദ്യാര്‍ഥികളുള്ള കോളജില്‍ സിലബസിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ പഠിക്കുന്ന 300 വിദ്യാര്‍ഥികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അവശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ ഒരു മാസത്തെ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി. രാഷ്ട്രീയ കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്‍ വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി.












Click it and Unblock the Notifications