മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഹര്‍ജിനല്‍കി
കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കി.
തര്‍ക്കചോദ്യങ്ങളുടെ ശരിയുത്തരങ്ങള്‍ നിര്‍ണയിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നടപടി ശരിയല്ലെന്ന് ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ശരിയുത്തരങ്ങള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിയോഗിച്ച വിദ്ഗധരുടെ പാനലിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കെ ബെഞ്ച് സ്വയം ഒരു നിഗമനത്തിലെത്തിയത് ശരിയല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കെമിസ്ട്രി, ബയോളജി പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താനാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.












Click it and Unblock the Notifications