ആക്ടര്‍ മുരളി ഡോട്ട് കോം
തിരുവനന്തപുരം: നടന്‍ മുരളിയുടെ പേരില്‍ വെബ്സൈറ്റ്. എന്നതാണ് വെബ്സൈറ്റ് വിലാസം.
പ്രതിഭാശാലിയായ ഒരു കാണിയുടെ അഭിനന്ദനമാണ്, ആള്‍ക്കൂട്ടത്തിന്റെ കയ്യടിയേക്കാള്‍ നടന് പ്രചോദനം- വെബ്സൈറ്റിന്റെ ഹോംപേജില്‍ മുരളിയുടെ ഈ വാചകം കാണാം. വെബ്സൈറ്റില്‍ മുരളിയുടെ ജീവിതത്തെ സംബന്ധിച്ച ഒരു ലഘുചരിത്രം നല്കിയിട്ടുണ്ട്. മുരളിയുടെ കുടുംബം സംബന്ധിച്ച വിവരങ്ങളും ഉണ്ട്.
മുരളി അഭിനയിച്ച ചിത്രങ്ങളെപ്പറ്റിയും വിവരങ്ങളും കാണാം. ഞാറ്റടി എന്ന ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മുരളിയുടെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ഇതിനകം ഹിന്ദിയുള്‍പ്പെടെയുള്ള ഭാഷകളിലായി 170ല്‍ പരം ചിത്രങ്ങളില്‍ മുരളി അഭിനയിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം വെബ്സൈറ്റില്‍ കാണാം. വിവിധ ചിത്രങ്ങളില്‍ നിന്നുള്ള മുരളിയുടെ ഫോട്ടോഗ്രാഫുകളും നല്കിയിട്ടുണ്ട്.
മുരളിയുടെ നാടകജീവിതത്തെ കുറിച്ചും പ്രതിപാദ്യമുണ്ട്. ഈയിടെ സി.എന്‍. ശ്രീകണ്ഠന്‍നായര്‍ എഴുതിയ ലങ്കാലക്ഷ്മി എന്ന നാടകം മുരളി അരങ്ങില്‍ അവതരിപ്പിച്ചിരുന്നു. ഈ നാടകത്തിലെ മുരളിയുടെ അഭിനയത്തെക്കുറിച്ച് ഡോ. അയ്യപ്പപ്പണിക്കരും നരേന്ദ്രപ്രസാദും നല്കിയ അഭിപ്രായങ്ങളും വിജയലക്ഷ്മി ഇതിനെക്കുറിച്ചെഴുതിയ കവിതയും ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഏറ്റവുമൊടുവിലായി അഭിനയിക്കുന്ന സിനിമകളെക്കുറിച്ചും പരാമര്‍ശമുണ്ട്. രണ്ട് തമിഴ് സിനിമകളിലാണ് മുരളി ഇപ്പോള്‍ അഭിനയിക്കുന്നതെന്ന് വെബ്സൈറ്റ് പറയുന്നു.
മുരളി നാല് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മുരളിയുടെ ഈ സാഹിത്യപ്രേമത്തെക്കുറിച്ചും വെബ്സൈറ്റില്‍ വിവരങ്ങള്‍ കാണാം. മുരളിയുടെ ഒട്ടേറെ സിനിമാവേഷങ്ങളുടെ ഫൊട്ടോഗ്രാഫുകള്‍ ഗ്യാലറിയില്‍ കാണാം. ഇംഗ്ലീഷിലാണ് ഈ വെബ്സൈറ്റ്.












Click it and Unblock the Notifications