Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ആയുര്‍വേദകേന്ദ്രം സ്ഥാപിക്കും

തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് നല്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. ജൂലായ് 30 ചൊവാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് ആന്റ് റിസര്‍ച്ച് ഇന്‍സ്റിട്യൂട്ട് (ടിബിജിആര്‍ഐ) ഔഷധച്ചെടികളില്‍ നിന്ന് വികസിപ്പിച്ചെടുക്കുന്ന രണ്ടു വിശേഷപ്പെട്ട മരുന്നുകളുടെ നിര്‍മ്മാണരഹസ്യം സ്വകാര്യകമ്പനികള്‍ക്ക് വിറ്റകാര്യവും മന്ത്രി പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രീയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) മുന്നോട്ട് വച്ചിട്ടുള്ള വ്യവസ്ഥകള്‍ അനുസരിച്ചാണ് കരാറുറപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇതില്‍ ഒരു മരുന്നായ ജീവനിയുടെ നിര്‍മ്മാണരഹസ്യം കോയമ്പത്തൂരിലെ ഒരു സ്വകാര്യ മരുന്നുല്പാദകര്‍ക്ക് 10 ലക്ഷം രൂപക്കാണ് വിറ്റത്. റോയല്‍റ്റിയായി വില്ക്കുന്ന മരുന്നുകളുടെ വിലയുടെ രണ്ടു ശതമാനവും നല്കും. മറ്റൊരു മരുന്നിന്റെ നിര്‍മ്മാണരഹസ്യം മധ്യപ്രദേശിലെ ഒരു കമ്പനിക്ക് അഞ്ചു ലക്ഷം രൂപയ്ക്കാണ് നല്കിയത്. റോയല്‍റ്റിയായി 2.2 ശതമാനം അവര്‍ നല്കും.

കേരളത്തിന്റെ ജൈവവൈവിധ്യസമ്പത്ത് പരമാവധി മുതലാക്കാന്‍, തിരുവനന്തപുരം ജില്ലയിലെ നാല് ഗ്രാമങ്ങളില്‍ വിവിധ ഔഷധഗുണമുള്ള ചെടികള്‍ കൃഷിചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+