Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നിന്നും ഗള്‍ഫിലേക്ക് കപ്പല്‍

കൊച്ചി: കൊച്ചിയില്‍ നിന്നും ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കേരള ഷിപ്പിംഗ് ആന്റ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചു.

750 മുതല്‍ 1250 വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.

നേരത്തെ ഒരു സ്വകാര്യ കമ്പനി കപ്പല്‍ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ ഇത് നിര്‍ത്തിവെക്കുകയായിരുന്നു.

കൊച്ചി, മുംബൈ, ഗുജറാത്ത് എന്നിവയെ ബന്ധിപ്പിച്ച് തീരദേശ കപ്പല്‍ സര്‍വീസ് നടത്താനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്. ഇത് ഗള്‍ഫ് കപ്പല്‍ സര്‍വീസ് ആരംഭിച്ച ശേഷമായിരിക്കും.

ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കപ്പല്‍ സര്‍വീസ് നടത്താനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്.

വിമാനനിരക്കിനേക്കാള്‍ കപ്പല്‍ യാത്രാക്കൂലി ഏറെ കുറവാണന്നതിനാല്‍ ഗള്‍ഫിലെ കുറഞ്ഞ വരുമാനക്കാരായ മലയാളികള്‍ക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത് ഏറെ പ്രയോജനപ്രദമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+