ആന്റണിയ്ക്ക് ആറ് മാസം നല്കും: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: നല്ല ഭരണത്തിനായി ആന്റണിയ്ക്ക് ആറുമാസത്തെ സമയം കൂടി അനുവദിക്കുമെന്ന് പുതുതായി സ്ഥാനമേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് കെ.പി. അനില്‍കുമാര്‍. ഭരണം മെച്ചപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുള്ള വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ആന്റണി സര്‍ക്കാര്‍ ശ്രമിക്കുമെന്നാണം കരുതുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
ജൂലായ് 30 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം നന്നാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുള്ള വിവിധ ആവശ്യങ്ങളെക്കുറിച്ച് അനില്‍കുമാര്‍ വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പ്രക്ഷോഭം തുടങ്ങുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
സംഘടനയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗ്രൂപ്പിനും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കും. - അനില്‍കുമാര്‍ പറഞ്ഞു.
സംഘടനയെ പുന:സംഘടിപ്പിയ്ക്കുന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ഉപദേശപ്രകാരവും പാര്‍ട്ടി നയങ്ങളുടെ അടിസ്ഥാനത്തിലും മാത്രമേ തീരുമാനമെടുക്കൂ.- രമേശ് ചെന്നിത്തല നയിക്കുന്ന മൂന്നാം ഗ്രൂപ്പിന്റെ പ്രതിനിധി കൂടിയായ അനില്‍കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications