Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് റിലയന്‍സ് ചെയര്‍മാന്‍

മുംബൈ: അന്തരിച്ച അംബാനിയുടെ മൂത്തമകന്‍ മൂകേഷ് അംബാനി റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. അന്തരിച്ച അംബാനിയുടെ രണ്ട് മക്കളില്‍ ആര് ചെയര്‍മാനാകും എന്ന അനിശ്ചിതാവസ്ഥ ഇതോടെ നീങ്ങി. അംബാനിയുടെ ഇളയമകന്‍ അനില്‍ അംബാനിയാണ് കമ്പനിയുടെ വൈസ് ചെയര്‍മാന്‍.

റിലയന്‍സ് ബോര്‍ഡ് യോഗത്തില്‍ ഐക്യകണ്േഠനയാണ് 45 കാരനായ മുകേഷ് അംബാനിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇതോടെ നേരത്തെ പ്രതീക്ഷിച്ചതുപോല റിലയന്‍സ് ഗ്രൂപ്പ് പിളര്‍പ്പില്ലാതെ മുന്നോട്ടു പോകുമെന്നുറപ്പായി. ഇത് റിലയന്‍സിന്റെ നിക്ഷേപകരില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

1986ല്‍ ആദ്യമായി പക്ഷാഘാതമുണ്ടായതുമുതല്‍ അംബാനി കമ്പനിയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടുവരികയായിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു ദശകമായി മുകേഷും അനിലും തന്നെയാണ് കമ്പനി നടത്തിയിരുന്നത്.

റിലയന്‍സിന്റെ പുതിയ വന്‍ പദ്ധതികള്‍, സങ്കീര്‍ണ്ണമായ ധനകാര്യ ഇടപാടുകള്‍, 1996ലെ ഓഹരി കുംഭകോണം എന്നീ ഘട്ടങ്ങളില്‍ സഹോദരന്മാര്‍ രണ്ടുപേരും ചേര്‍ന്ന് റിലയന്‍സിനെ സുഗമമായി മുന്നോട്ട് നയിച്ചു. ഇപ്പോള്‍ പെട്രോളിയം, തുണി, പെട്രോകെമിക്കല്‍സ്, വൈദ്യുതി, ടെലികോം എന്നീ മേഖലകളിലായി 60,000 കോടിയോളം ആസ്തിയുള്ള വ്യവസായസാമ്രാജ്യമാണ് റിലയന്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+