തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തില്‍
അഹമ്മദാബാദ്: ഒമ്പതംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഗുജറാത്തിലെത്തി. തിരഞ്ഞെടുപ്പ് നടത്താവുന്ന സ്ഥിതിവിശേഷം ഗുജറാത്തിലുണ്ടോ എന്ന് നേരിട്ടറിയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഗുജറാത്തിലെത്തിയത്.
ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. കലാപബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡപ്യൂട്ടി കമ്മീഷണര്‍മാരായ എ.എന്‍. ജാ, എസ്. മെന്ദിരത്ത എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പര്യടനം നടത്തുന്നത്.
ദുരിതാശ്വാസക്യാമ്പുകളും സംഘം സന്ദര്‍ശിച്ചു. അഹമ്മദാബാദ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.












Click it and Unblock the Notifications