കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിപദം വേണ്ട: മമത

  • By Staff
Google Oneindia Malayalam News

ദില്ലി: വാജ്പേയി സര്‍ക്കാരില്‍ തനിക്ക് മന്ത്രി പദം വേണ്ടെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി. കിഴക്കന്‍ റെയില്‍വേ വിഭജിക്കരുതെന്ന മമതാ ബാനര്‍ജിയുടെ ആവശ്യം തള്ളിയതിനെത്തുടര്‍ന്നാണ് മമതാ ഈ തീരുമാനം എടുത്തത്.

എന്‍ഡിഎ മുന്നണിയില്‍ സഖ്യകക്ഷിയായി തുടരണമോ എന്ന കാര്യം മമത ജൂലായ് 31 ബുധനാഴ്ച തീരുമാനിക്കുമെന്നറിയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വൈകുന്നേരം ചേരും. ബംഗാള്‍ ആസ്ഥാനമാക്കിയുള്ള കിഴക്കന്‍ റെയില്‍വേ വിഭജനത്തിനെതിരെ വാജ്പേയി സര്‍ക്കാരിനെതിരെ യോജിച്ച പോരാട്ടം നടത്താന്‍ മമത സിപിഎം നേതാക്കളെയും കണ്ടിട്ടുണ്ട്.

റയില്‍വിഭജനപ്രശ്നത്തില്‍ ബംഗാളിനെ അവഗണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയാണെന്നും മമതാ ബാനര്‍ജി പരോക്ഷമായി കുറ്റപ്പെടുത്തി. ആരാണ് ഇവിടുത്തെ പ്രധാനമന്ത്രിയെന്നും പരിഹാസ്യരൂപേണ മമത ചോദിച്ചു.

പ്രധാനമന്ത്രി ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിനെത്തന്നെ ആരോ ചിലര്‍ റാഞ്ചിയിരിക്കുന്നു. ബീഹാറുകാരനായ റെയില്‍വേമന്ത്രി നിതീഷ്കുമാറിന്റെ സങ്കുചിതപ്രാദേശിക വാദവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് റെയില്‍വേ വിഭജനത്തിന് പിന്നില്‍- കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി മമത പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X