അന്ത്യശാസനവുമായി മമത
കൊല്‍ക്കത്ത: കിഴക്കന്‍ റെയില്‍വേയെ വിഭജിക്കാനുള്ള നീക്കം 12 ദിവസത്തിനുള്ളില്‍ പുനപരിശോധിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ നിന്ന് രാജിവയ്ക്കുമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി. ജൂലായ് 31 ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷമാണ് മമത ഈ ഭീഷണി മുഴക്കിയത്.
വാജ്പേയി സര്‍ക്കാരിനെതിരെ ആഗസ്ത് അഞ്ചിന് ബംഗാള്‍ ബന്ദ് ഉള്‍പ്പെടെ ഒട്ടേറെ പ്രക്ഷോഭപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആഗസ്ത് 12 വരെ ഞങ്ങള്‍ കാക്കും. അതിനകം തീരുമാനമെടുത്തില്ലെങ്കില്‍ എന്‍ഡിഎയില്‍ നിന്ന് രാജിവയ്ക്കും.- മമത വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതിഷേധസൂചകമായി തന്റെ പാര്‍ട്ടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. ആഗസ്ത് 12ന് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും. - മമത പറഞ്ഞു.












Click it and Unblock the Notifications