ജലവകുപ്പിന് പിരിഞ്ഞുകിട്ടാന്‍ 190 കോടി
തിരുവനന്തപുരം: ജലസേചന വകുപ്പിന് കുടിവെള്ളം വിതരണം ചെയ്ത വകയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 190.34 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന് ജലസേചനമന്ത്രി ടി.എം. ജേക്കബ്. ജൂലായ് 31 ബുധനാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതില്‍ 89.18 കോടി രൂപ പ്രാദേശിക സ്ഥാപനങ്ങളില്‍ നിന്നാണ് കിട്ടാനുള്ളത്. 51.56 കോടി രൂപ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും മെഡിക്കല്‍ കോളെജുകളില്‍ നിന്നും. വ്യവസായ ഉപഭോക്താക്കളും മറ്റും കുടിശ്ശിക വരുത്തിയിട്ടുള്ളത് 41.60 കോടിയാണ്.
ജലസേചനവകുപ്പ് ഉടനെ ഈ തുക പിരിച്ചെടുക്കാന്‍ അടിയന്തരനടപടി സ്വീകരിക്കും. വകുപ്പിന്റെ പദ്ധതിയേതരച്ചെലവ് പദ്ധതിച്ചെലവിനേക്കാള്‍ കൂടിയിരിക്കുകയാണ്. വരവുചെലവിന്റെ വിടവ് നികത്താന്‍ അടിയന്തരമായി റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുകയേ വഴിയുള്ളൂ. - മന്ത്രി വ്യക്തമാക്കി.
പദ്ധതിത്തുകയെടുത്ത് ശമ്പളം നല്കല്‍, അറ്റകുറ്റപ്പണികള്‍, പ്രവര്‍ത്തനച്ചെലവ് എന്നീ പദ്ധതിയേതര ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയെന്നത് ജലസേചനവകുപ്പില്‍ ഒരു പതിവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1050 ചെറുകിട ജലവിതരണ പദ്ധതികള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications