നാദാപുരത്ത് 15 കോടിയുടെ വ്യവസായ കോംപ്ലക്സ്
കോഴിക്കോട് : നാദാപുരത്ത് 15 കോടിയുടെ വ്യവസായ കോംപ്ലക്സ് പണിയുന്നതിന് ആഗസ്റ് എട്ടിന് ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അന്തിമ രൂപം നല്‍കും.
ജില്ലയിലെ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് അറിയിച്ചു.
കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ദ്ധരുടെ സേവനവും പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തും. കേന്ദ്രസഹായം ലഭ്യമാകുന്നതിന് മികച്ച പദ്ധതി റിപ്പോര്‍ട്ട് ആവശ്യമാണ്.
നാദാപുരത്ത് നാളികേരാധിഷ്ഠിത വ്യവസായം ആരംഭിക്കണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. ഇതര മേഖലകളിലെ പ്രാദേശിക വിളകള്‍ക്കനുസൃതമായി വ്യവസായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പേരാമ്പ്രയിലെ ഇത്തരമൊരു പദ്ധതിയുടെ റിപ്പോര്‍ട്ട് മാതൃകയാക്കിയാണ് നാദാപുരത്ത് വ്യവസായ കോംപ്ലക്സ് പണിയുന്നത്.
തൊഴിലില്ലായ്മയും സാമൂഹ്യ പിന്നോക്കാവസ്ഥയുമാണ് നാദാപുരം പ്രദേശങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന സാമൂദായിക കലാപങ്ങള്‍ക്ക് കാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വ്യവസായ കോംപ്ലക്സ് പണികഴിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications