ബോട്ടപകടം: സര്‍ക്കാര്‍ വീഴ്ച വരുത്തി
തിരുവനന്തപുരം: ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കും അപകടത്തില്‍പെട്ടവര്‍ക്കും സഹായം നല്കാമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് പ്രതിപക്ഷം. ജൂലായ് 31 ബുധനാഴ്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണമുന്നയിച്ചത്.
മരിച്ചവരുടെ വീട്ടില്‍ പോയി ജോലി വാഗ്ദാനം ചെയ്തമന്ത്രിമാര്‍ വരെയുണ്ട്. പല മന്ത്രിമാരും അപകടത്തില്‍ പെട്ടവര്‍ക്ക് പലതരത്തിലൂള്ള വാഗ്ദാനങ്ങള്‍ നിരത്തി. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പിറകോട്ട് പോകുകയാണ്. - വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
പരിക്കേറ്റ പലര്‍ക്കും ആശുപത്രിയില്‍ പോയില്ലെന്ന കാരണം പറഞ്ഞ് ഇപ്പോള്‍ പണം നിഷേധിക്കുകയാണ്. എന്നാല്‍ അപകടത്തില്‍ പെട്ടവരെ രോഷാകുലരാക്കാതെ പ്രശ്നം പരിഹരിക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications