Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്റെ ജീവിതം ചുരുളഴിയുന്നു

തിരുവനന്തപുരം: ഹവാലക്കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സുരേന്ദ്രന്റെ ജീവിതത്തില്‍ കുറ്റകൃത്യങ്ങളുടെ കറുത്ത പാടുകള്‍. ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണബിസ്കറ്റുകള്‍ കടത്തിയതിന്റെ ഒരു പൂര്‍വകാലചരിത്രം സുരേന്ദ്രനുണ്ട്.

ഈ കേസില്‍ സുരേന്ദ്രന്‍ നേരത്തെ പ്രതിയായിരുന്നു. കോയമ്പത്തൂരില്‍ നവാസ് ഖാന്‍ എന്ന വ്യാപാരിയുടെ കാര്‍ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് സുരേന്ദ്രന്‍ ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത്. ഗുരുവായൂര്‍ സ്വദേശിയായ സുരേന്ദ്രന്‍ എണ്‍പതുകളിലാണ് കോയമ്പത്തൂരില്‍ എത്തുന്നത്. പെട്രോള്‍ ബങ്ക്, സ്വര്‍ണ്ണക്കട, ഹോട്ടല്‍ എന്നിവ നടത്തിയിരുന്ന നവാസ് ഖാന്റെ ഡ്രൈവറായാണ് സുരേന്ദ്രന്‍ ജോലിക്ക് കയറിയത്. ഈ സമയത്താണ് സ്വര്‍ണ്ണബിസ്കറ്റ് കടത്തും നടത്തിയിരുന്നത്. ഈ കേസില്‍ പക്ഷെ ഹൈക്കോടതി സുരേന്ദ്രനെ വിട്ടയച്ചു.

സുരേന്ദ്രന് കോയമ്പത്തൂരിലെ സായി കോളനിയില്‍ ഒരു ബേക്കറിയുണ്ടായിരുന്നു. ഇത് 99ല്‍ അടച്ചുപൂട്ടി. ഹവാല കേസില്‍ പ്രതിയായ സുരേന്ദ്രന്‍ മരിച്ചുപോയി എന്ന് പൊലീസ് നേരത്തെ വിധിയെഴുതിയിരുന്നതാണ്. അപ്പോഴാണ് ആകസ്മികമായി ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ കീഴടങ്ങി ജാമ്യമെടുത്തത്. നിറയെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ജീവിതമാണ് സുരേന്ദ്രന്റേതെന്നും പൊലീസ് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+