യൂസേഴ്സ് ഫീ പിരിക്കരുത്: ഹൈക്കോടതി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്സ് ഫീ പിരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
നേരത്തെ ഇതേ കേസില്‍ ഉണ്ടായ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ഹൈക്കോടതി വിധി. ഇപ്പോള്‍ ഒരു വിമാനയാത്രക്കാരനില്‍ നിന്നും യൂസേഴ്സ് ഫീ എന്ന പേരില്‍ 500 രൂപയാണ് പിരിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിന്റെ വികസനത്തിന് പണം നല്കാന്‍ യാത്രക്കാരന് ബാധ്യതയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
2000 ഏപ്രില്‍ നാല് മുതലാണ് നെടുമ്പാശേരിയില്‍ യൂസേഴ്സ് ഫീ പിരിച്ചുതുടങ്ങിയത്. വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള ഫണ്ട് എന്ന നിലയിലാണ് ഈ തുക വിമാനത്താവാളാധികൃതര്‍ ഈടാക്കിയിരുന്നത്.












Click it and Unblock the Notifications