കൊലപാതകം : നാലു സിപിഎമ്മുകാര്‍ അറസ്റില്‍
തിരുവനന്തപുരം : പേരാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റു ചെയ്തെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ശേഷിയ്ക്കുന്ന പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജൂലായ് 26നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനീഷ് കുത്തേറ്റ് മരിച്ചത്.
ചായക്കടയില്‍ നില്‍ക്കുകയായിരുന്ന അനീഷിനെയും സുഹൃത്ത് അനിലിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അനീഷ് മരിക്കുകയും അനില്‍ ചെറിയ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു.
പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications