Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭ ആറാം ദിവസവും സ്തംഭിച്ചു

തിരുവനന്തപുരം: ആദിവാസി ഉപ പദ്ധതി ഫണ്ട് തിരിമറി നടത്തിയതിനെ ചൊല്ലി പ്രതിപക്ഷം ആറാം ദിവസവും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭ നേരത്തെ പിരിഞ്ഞു.

ശൂന്യവേളയ്ക്ക് ശേഷം മന്ത്രി എം. എ. കുട്ടപ്പന്‍ രാജി വെക്കണമെന്നും ഫണ്ട് തിരിമറിയെ പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഫണ്ട് തിരിമറി നടത്തിയത് സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സ്പീക്കര്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ബഹളത്തിനിടയില്‍ ഭൂജല ബില്‍ ചര്‍ച്ച കൂടാതെ പാസാക്കി. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

സഭയുടെ നടുത്തളത്തില്‍ വെച്ച് പ്രതിപക്ഷാംഗങ്ങള്‍ കള്ളന്‍ കുട്ടപ്പനെന്നു വിളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+