കേരളം ആദ്യത്തെ ബേബി ഫ്രെന്റ്ലി സംസ്ഥാനം
കൊച്ചി: കുട്ടികളുടെ ആരോഗ്യത്തില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്ന സംസ്ഥാനം എന്ന ബഹുമതി കേരളത്തിന്. ലോ-ക-ത്തെ ആദ്യത്തെ ബേബി ഫ്രെണ്ട്ലി സ്റേറ്റ് ആയി കേരളത്തെ പ്രഖ്യാപിക്കും.
ആഗസ്ത് ഒന്നിന് കൊച്ചിയില്‍ യൂണിസെഫും സംസ്ഥാന ആരോഗ്യവകുപ്പും മറ്റ് ചില സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ സിക്തന്ദര്‍ ഭക്ത് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക. മുതിര്‍ന്ന യൂണിസെഫ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
മുലയൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കുകകയും മുലയൂട്ടല്‍ ശിശുക്കളുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണം നടത്തുകയും ചെയ്തതിലൂടെയാണ് കേരളത്തിന് ശിശു സൗഹൃദ സംസ്ഥാനം എന്ന ബഹുമതി ലഭിക്കുന്നത്. കേരളത്തില്‍ ശിശുക്കള്‍ക്ക് രോഗം ബാധിക്കുന്നത് കുറയുന്നതിന് ഇത് കാരണമായി.
ലോകാരോഗ്യസംഘടനയും യൂണിസെഫും ചേര്‍ന്നുള്ള ബേബി ഫ്രെന്റ്ലി ഹോസ്പിറ്റല്‍ ഇനീഷ്യേറ്റീവ് (ബി എഫ് എച്ച് ഐ) എന്ന പദ്ധതിയുടെ കീഴില്‍ അംഗീകരിച്ചിട്ടുള്ള 622 പ്രസവാശുപത്രികളില്‍ 90 എണ്ണം കേരളത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് പ്രത്യേക ബഹുമതി നല്‍കുന്നത്.
ഇന്ത്യയില്‍ കൊച്ചി നഗരത്തിനാണ് ആദ്യത്തെ ശിശുസൗഹൃദ നഗരം എന്ന ബഹുമതി ലഭിച്ചത്.
ഒരു രാജ്യത്തിലെയോ സംസ്ഥാനത്തെയോ പ്രസവാസ്പത്രികളില്‍ 80 ബേബി ഫ്രെണ്ട്ലി ആണെങ്കില്‍ അതിനെ ബേബി ഫ്രെണ്ട്ലി സംസ്ഥാനമായോ രാജ്യമായോ പ്രഖ്യാപിക്കാമെന്ന് ലോകാരോഗ്യ സംഘടനയും യൂണിസെഫും പറയുന്നത്. ഫലപ്രദമായ മുലയൂട്ടലിന് 10 മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ആശുപത്രികള്‍ക്കാണ് ബേബി ഫ്രെണ്ട്ലി ബഹുമതി ലഭിക്കുന്നത്.












Click it and Unblock the Notifications