കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് തടയും
തിരുവനന്തപുരം: കുട്ടികള്‍ ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ കാണുന്നത് തടയാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സര്‍ക്കാരിന്റെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് മുംബൈ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ കേരള ഹൈക്കോടതി പരിശോധിച്ചുവരികയാണ്.
ഇന്റര്‍നെറ്റ് കഫെയിലെ സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. സ്ഥിരം സന്ദര്‍ശകര്‍ക്ക് അംഗത്വം ഏര്‍പ്പെടുത്താം. തിരിച്ചറിയല്‍ കാര്‍ഡുള്ള കുട്ടികളെയും തിരിച്ചറിയല്‍ കാര്‍ഡുള്ള മുതിര്‍ന്നവരുടെ കൂടെ വരുന്ന കുട്ടികളെയും മാത്രമേ കഫെയില്‍ പ്രവേശനം അനുവദിക്കാവു. എല്ലാ കഫേകളും സന്ദര്‍ശകരെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിച്ചിരിക്കണം.
അശ്ലീല സൈറ്റുകള്‍ കാണുന്നത് തടയുന്ന സോഫ്റ്റ്വേറുകള്‍ കമ്പ്യൂട്ടറിലുണ്ടാവണണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. കഫെകള്‍ക്ക് ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്.
ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസമോ നിര്‍ദേശങ്ങളോ ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ്, കേരള, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അറിയിക്കാമെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications