Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപം ആകര്‍ഷിയ്ക്കണമെന്ന് കൃഷ്ണ

തിരുവനന്തപുരം : നിക്ഷേപത്തിന് യോജിച്ച സാഹചര്യമുണ്ടാക്കി വിവരസാങ്കേതികവിദ്യാ രംഗത്ത് മുന്നേറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ.

ടെക്നോപാര്‍ക്കില്‍ ഐടി കേരള 2002 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐടി മേഖലയില്‍ ഇന്ത്യയ്ക്കുളള പ്രമുഖ സ്ഥാനം മുതലാക്കാന്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് കഴിയണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് വ്യവസായത്തിന് അനുഗുണമായ കാലാവസ്ഥ സൃഷ്ടിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കൃഷ്ണ ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യവികസനം സര്‍ക്കാരിന്റെ അജണ്ടയിലെ ആദ്യയിനമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. സര്‍ക്കാരിന്റെ വ്യവസായ നയം നിക്ഷപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കൊച്ചിയെ ഐടി തലസ്ഥാനമായി വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഐടി വികസനത്തിന് ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഐക്യം നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. വ്യവസായ നയവും തൊഴില്‍ നയവും നടപ്പാക്കുമ്പോള്‍ തൊഴിലാളി ക്ഷേമത്തിനും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി. രാമചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഐടി കേരള 2002 നാലു ദിവസം നീണ്ടു നില്‍ക്കും.

പ്രമുഖ ഐടി കമ്പനികളായ ഇന്റല്‍, വിപ്രോ, എച്ച്പി, കോംപാക് എന്നിവയടക്കം 90 കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. നിശ്ചിത സമയങ്ങളില്‍ പൊതുജനങ്ങള്‍ക്കും മേളയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+