നെടുമ്പാശേരിയില്‍ റോള്‍സ് റോയ്സ് യൂണിറ്റ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ അറ്റക്കുണപ്പണി നടത്തുന്നതിനുള്ള യൂണിറ്റ് തുടങ്ങാന്‍ റോള്‍സ് റോയ്സിന് നീക്കം.
ഇതുസംബന്ധിച്ച് മന്ത്രി എം. എം. ഹസ്സനുമായും കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടറുമായും റോള്‍സ് റോയ്സ് കമ്പനി അധികൃതര്‍ ഒന്നാം ഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞു. പദ്ധതിയുടെ വാണിജ്യ സാധ്യതകളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റോള്‍സ് റോയ്സ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേവിയുടെയും എയര്‍ ഫോഴ്സിന്റെയും വിമാനങ്ങള്‍ അറ്റക്കുറ്റപ്പണി നടത്താന്‍ യു എസിലും യുകെയിലും വിമാനങ്ങള്‍ അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളും തങ്ങളുടെ വിമാനങ്ങളുടെ അറ്റക്കുറ്റപ്പണിക്ക് യു എസിലും യു കെയിലുമുള്ളറോള്‍സ് റോയ്സിന്റെ യൂണിറ്റുകളെയാണ് ആശ്രയിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയാല്‍ ഇന്ത്യയ്ക്കും അയല്‍രാജ്യങ്ങള്‍ക്കും വിമാനം അയക്കുന്നതിനുള്ള ചെലവ് ലാഭിക്കാനാവും.












Click it and Unblock the Notifications