കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയില്‍ പെണ്‍ വാണിഭകേസില്‍ അഞ്ചുപേര്‍ പിടിയിലായി. തോപ്പുംപടി പെണ്‍വാണിഭക്കേസിലെ പ്രതികളാണ് പിടിയിലായത്. തൃശൂരിലെ ഒരു യുവതിയെ പീഡിപ്പിച്ചതായാണ് കേസ്. തോപ്പുംപടിയിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് ഒരു യുവതിയും യുവാവും പിടിയിലായത്. യുവതിയുടെ മൊഴിയെതുടര്‍ന്നാണ് പൊലീസ് മറ്റുള്ളവരെ പിടികൂടിയത്.
സിനിമാറ്റിക്ക് ഡാന്‍സ് സംഘടിപ്പിയ്ക്കുന്ന ഒരാളാണ് കേസിലെ പ്രധാന പ്രതി.
മട്ടാഞ്ചേരി, തോപ്പുംപടി പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ കടകളില്‍നിന്ന് നീല വീഡിയൊ കസെറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് തുടങ്ങിയപ്പോള്‍ തന്നെ പല വീഡിയൊ കടകളും അടച്ച് ഉടമസ്ഥര്‍ സ്ഥലം വിട്ടു. യുവതിയെ അഭിനയിപ്പിച്ച് നീലച്ചിത്രം നിര്‍മ്മിച്ചതായി പൊലീസിന് സംശയം തോന്നിയതുകൊണ്ടാണ് കടകള്‍ റെയ്ഡ്ചെയ്തത്.












Click it and Unblock the Notifications