ബലാത്സംഗം : ഡിഎന്‍എ ടെസ്റ് നടത്തണമെന്ന് പ്രതി
കോഴിക്കോട് : പൊളളലേറ്റ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ ഡിഎന്‍എ ടെസ്റ് നടത്തണമെന്ന് പ്രതി സുബ്രഹ്മണ്യന്‍.
കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ച രണ്ടു ഹര്‍ജികളിലൊന്നിലാണ് പ്രതി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്നെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രി വാര്‍ഡില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മറ്റേ ഹര്‍ജി.
കേസ് ആഗസ്റ് അഞ്ചിന് കോടതി വാദം കേള്‍ക്കും.
അതേസമയം, യുവതി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈംഗിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കും മുമ്പ് യുവതി ലൈംഗികചൂഷണത്തിന് വിധേയയായിട്ടില്ല.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു സമര്‍പ്പിച്ച പരാതിയിലും യുവതി മുമ്പ് ലൈംഗിക പീഡനത്തിന് വിധേയയായി എന്ന് പറഞ്ഞിട്ടില്ല. ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം പൊളളിയടര്‍ന്ന ഒരു യുവതിയുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല എന്ന നിഗമനത്തിലാണ് പൊലീസ്.












Click it and Unblock the Notifications