Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ എസ് എസ് പ്രതിഷേധ വാരം ആചരിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി സംഘ്പരിവാര്‍ സംഘടനകളെ മതമൗലികവാദ സംഘടനകള്‍ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെ പ്രതിഷേധ വാരം ആചരിക്കും.

നിയമസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആര്‍ എസ് എസ്, വി എച്ച് പി, ബജ്രംഗ്ദള്‍, ശിവസേന, ഹിന്ദു ഐക്യവേദി തുടങ്ങിയ 13 സംഘടനകളെ മതമൗലികവാദ സംഘടനകളായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നിട്ടും പ്രസ്താവന പിന്‍വലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ആര്‍ എസ് എസ് പ്രാന്ത് കാര്യവാഹ് ആര്‍ എസ് മോഹന്‍ പറഞ്ഞു.

സംഘ്രപരിവാര്‍ സംഘടനകളെ മതമൗലികവാദ സംഘടനകളായി വിശേഷിപ്പിച്ചതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആര്‍. എസ്. മോഹന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+