സോണിയ കേരള സന്ദര്‍ശനം റദ്ദാക്കി
തിരുവനന്തപുരം: പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയാഗാന്ധിയെത്തില്ല.
കുമരകത്ത് ബോട്ടപകടമുണ്ടായ സാഹചര്യത്തില്‍ വള്ളംകളി ആഘോഷം നടത്തുന്നതിന്റെ അനൗചിത്യം കണക്കിലെടുത്താണ് സോണിയാ ഗാന്ധി തന്റെ കേരള സന്ദര്‍ശന പരിപാടി റദ്ദാക്കിയത്.
ദുരന്തമുണ്ടായ സാഹചര്യത്തില്‍ വള്ളംകളിയാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി സന്ദര്‍ശനം റദ്ദാക്കാന്‍ സോണിയ തീരുമാനിച്ചു.
കൊച്ചിയിലെ കോണ്‍ഗ്രസ് റാലിയിലും സോണിയ പങ്കെടുക്കാനിരുന്നതാണ്.












Click it and Unblock the Notifications