ആന്റണി സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല
തിരുവനന്തപുരം : ആന്റണി സര്‍ക്കാര്‍ യുവാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. കെ. ശ്രീകണ്ഠന്‍.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പുനസംഘടനയിലെ വിവാദനായകനായി മാറിയ ശ്രീകണ്ഠന്‍ ആന്റണി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ ഉറ്റ അനുയായിയായാണ് ശ്രീകണ്ഠന്‍ അറിയപ്പെടുന്നത്.
ഒട്ടേറെ പ്രതീക്ഷകളോടെയാണ് കേരളത്തിലെ യുവാക്കള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയതെന്ന് ശ്രീകണ്ഠന്‍ ആന്റണിയെ ഓര്‍മ്മിപ്പിച്ചു. യുവാക്കളുടെയെന്നല്ല, ഒരു ജനവിഭാഗത്തിന്റെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് തികഞ്ഞ അസംതൃപ്തിയാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനവിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസിന് സര്‍ക്കാരിനെതിരെ സമരരംഗത്തിറങ്ങേണ്ടി വരും. കേന്ദ്ര സര്‍ക്കാരെന്നോ കേരള സര്‍ക്കാരെന്നോ വ്യത്യാസമില്ലാതെ യുവാക്കള്‍ക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് ശ്രീകണ്ഠന്‍ അറിയിച്ചു.
ശ്രീകണ്ഠന്റെ നിയമനത്തോടുളള കെ. കരുണാകരന്റെ എതിര്‍പ്പ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് തറവാട്ടിലെ തല മുതിര്‍ന്ന കാരണവരാണ്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളിലും സ്വന്തം അഭിപ്രായം ഉണ്ടെന്നായിരുന്നു മറുപടി.












Click it and Unblock the Notifications