200 ജിബി ഹാര്‍ഡ്ഡ്രൈവ് എത്തുന്നു
വാഷിംഗ്ടണ്‍ : 200 ജിബിയുടെ ഹാര്‍ഡ് ഡിസ്ക് വിപണിയിലെത്തുന്നു. മിനിട്ടില്‍ 7,200 റെവല്യൂഷന്‍ എന്നതാണ് പുതിയ ഡിസ്കിന്റെ വേഗം. ചില്ലറ വില്‍പന ശാലകളിലും ഓണ്‍ലൈന്‍ ഷോപ്പുകളിലും പുതിയ ഉല്‍പന്നം എത്രയും വേഗം ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കളായ കാവിയാര്‍ കമ്പനി അറിയിച്ചു.
ഡ്രൈവ്സില്ല എന്നതാണ് പുതിയ ഡിസ്കിന് നല്‍കിയിരിക്കുന്ന പേര്. ഇപ്പോള്‍ വിപണിയിലുളള 80 ജിബി ഡിസ്കുകള്‍ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്നതല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് 120 മുതല്‍ 200 ജിബി വരെയുളള ഡിസ്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി തീരുമാനിച്ചത്.
വീഡിയോ ചിത്രങ്ങളും ഫോട്ടോകളും എഡിറ്റു ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും നിലവിലുളള ഡിസ്കുകള്‍ അപര്യാപ്തമാണ്. പുതിയ അതിവേഗ ഡിസ്കുകള്‍ വരുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതിവേഗ ഡ്രൈവുകള്‍ ആവശ്യമാണ്.
വിപണിയില്‍ ഡ്രൈവ്സില്ലയ്ക്ക് ഒരു എതിരാളിയുണ്ട്. മാക്സ്ടോറിന്റെ ഡയമണ്ട് മാക്സ് ഡി540 എക്സ്. ഇത് 160 ജിബി ഡിസ്കാണ്. എന്നാല്‍ വേഗം മിനിട്ടില്‍ 5,400 റെസല്യൂഷന്‍ മാത്രമാണ്. മിനിട്ടില്‍ 7,200 റെസല്യൂഷന്‍ വേഗമുളള ഡ്രൈവ്സില്ല ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാകുമെന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നു.












Click it and Unblock the Notifications