Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലേക്ക് പറക്കാന്‍ എസ്കോട്ടെല്‍

കൊച്ചി: വിളിക്കൂ, സൗജന്യമായി ദുബായിലേക്ക് പറക്കൂ എന്ന സമ്മാന പദ്ധതി എസ്കോട്ടെല്‍ കേരളത്തില്‍ ഉദ്ഘാടനം ചെയ്തു.

പ്രീ-പെയ്ഡ്, പോസ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഈ സമ്മാനപദ്ധതിയുടെ നേട്ടം ലഭിക്കും. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, ഹര്യാന എന്നീ സംസ്ഥാനങ്ങളിലും സമ്മാനപദ്ധതിയുണ്ട്.

ഒമാന്‍ എയറുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആഗസ്ത് ഒന്നു മുതല്‍ 31 വരെയാണ് സമ്മാനപദ്ധതിയുടെ കാലാവധി. ആഗസ്തില്‍ 100 രൂപയുടെ അന്താരാഷ്ട്ര കോള്‍ വിളിക്കുന്ന എസ്കോട്ടെല്‍ വരിക്കാരന് ദുബായിലേക്ക് സൗജന്യമായി പറക്കാമെന്നതാണ് വാഗ്ദാനം. ആഗസ്ത് മാസത്തില്‍ എല്ലാ ആഴ്ചയിലും നറുക്കെടുപ്പില്‍ രണ്ട് വിജയികളെ തിരഞ്ഞെടുക്കും. ഇവര്‍ക്ക് ദുബായില്‍ പോയിവരാനുള്ള സൗജന്യ ടിക്കറ്റ് എസ്കോട്ടെല്‍ നല്കും.

നാലാഴ്ചകളില്‍ നറുക്കെടുപ്പ് നടക്കും. ഈ പദ്ധതിയനുസരിച്ച് എട്ടു വിജയികള്‍ക്ക് ദുബായിലേക്ക് സൗജന്യമായി പറക്കാം. എപ്പോഴെങ്കിലും ഒരു ഉപഭോക്താവ് 100 രൂപയുടെ വിദേശകാള്‍ വിളിച്ചാല്‍ ഉടനെ അയാളെയും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ആദ്യ ആഴ്ചയില്‍ 100 രൂപയ്ക്ക് വിളിക്കുന്ന ഉപഭോക്താവിനെ നാലാഴ്ചത്തെ നറുക്കെടുപ്പിലും ഉള്‍പ്പെടുത്തുമെന്ന് എക്സോട്ടല്‍ കേരള വില്പന-വിപണന വിഭാഗം ജനറല്‍ മാനേജര്‍ ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+