മലയാളി ക്രിമിനല്‍ പിടിയില്‍
ബാംഗളൂര്‍ : മലയാളിയായ അധോലോക നായകനെ ബാംഗളൂര്‍ പൊലീസ് വെടിവെച്ചു കീഴ്പെടുത്തി.
കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ എന്നിവയടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ രജനിയാണ് പൊലീസ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
തൃശൂര്‍ സ്വദേശിയായ ഇയാളും സഹോദരന്‍ പ്രവീണും ബംഗളൂര്‍ പൊലീസിന് നിത്യ തലവേദനയായിരുന്നു. പ്രവീണ്‍ ഇപ്പോള്‍ ജയിലിലാണ്. കേരളീയരായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍ എന്നിവരായിരുന്നു ഇവരുടെ ഇരകള്‍.
വെടിവെപ്പില്‍ പരിക്കേറ്റ രജനി നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications