24മണിക്കൂര്‍ ബിഎസ്എന്‍എല്‍ നെറ്റ്
ദില്ലി: നിശ്ചിത നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു.
സ്വകാര്യ ഇന്റര്‍നെറ്റ് ദാതാക്കളുമായുളള മത്സരം നേരിടാനാണ് ഈ നടപടി. രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ഈ പദ്ധതി ഉടന്‍ നിലവില്‍ വരും. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ നഗരത്തിലും 120 കണക്ഷനെങ്കിലും കണ്ടെത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 1,800 രൂപയാണ് പ്രതിമാസ വാടക.
താങ്ങാവുന്ന നിരക്കിലുളള വാടകയാണ് ബിഎസ്എന്‍എല്‍ ഈടാക്കുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു. ഇതിനു പുറമെ 3,000 രൂപയുടെ സെക്യൂരിറ്റി നിക്ഷേപവും 2,000 രൂപയുടെ രജിസ്ട്രേഷന്‍ ചാര്‍ജൂം ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്. സെക്യൂരിറ്റി നിക്ഷേപം തിരിച്ചു നല്‍കും.
നിലവിലുളള ഉപഭോക്താക്കള്‍ക്കു പുറമെ പുതിയവരെയും ആകര്‍ഷിയ്ക്കാന്‍ ഈ പദ്ധതിയ്ക്ക് കഴിയുമെന്നാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷ. 128 കെബിപിഎസ് സ്പീഡാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതേ ലൈന്‍ ഉപയോഗിച്ച് ടെലിഫോണ്‍ ഉപയോഗിയ്ക്കുന്ന സമയത്ത് വേഗത 64കെബിപിഎസ് ആയി കുറയും.
വാടകക്കുടിശികയോ മറ്റോ കാരണം ടെലിഫോണ്‍ കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ ഒപ്പം നെറ്റ് കണക്ഷനും നഷ്ടമാകും.












Click it and Unblock the Notifications