ഗുജറാത്ത് മന്ത്രിയ്ക്ക് ഷക്കീലിന്റെ വധഭീഷണി
ഗാന്ധിനഗര്‍: ഗുജറാത്ത് ഫിഷറീസ് മന്ത്രി പുരുഷോത്തം സോളങ്കിയ്ക്ക് അധോലോക രാജാവ് ഛോട്ടാ ഷക്കീലിന്റെ വധഭീഷണി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് ഷക്കീല്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ആഗസ്ത് ഒന്ന് വ്യാഴാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഫോണ്‍ ചെയ്ത ഒരാളാണ് പണം ആവശ്യപ്പെട്ടത്. ഛോട്ടാ ഷക്കീലിന്റെ സംഘത്തിലെ അംഗമാണ് താനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. സോളങ്കിയുടെ കമാന്റോ നരോത്തം ദേവ്ശങ്കര്‍ ദന്താലിയയാണ് ഫോണെടുത്തത്.
പണം തന്നില്ലെങ്കില്‍ മന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞ ഇയാള്‍ ബന്ധപ്പെടാനായി ഒരു ഫോണ്‍ നമ്പര്‍ നല്‍കി. കമാന്റോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications