ടി. എന്‍. ചതുര്‍വേദി കര്‍ണാടക ഗവര്‍ണര്‍
ബാംഗ്ലൂര്‍: ടി. എന്‍. ചതുര്‍വേദി കര്‍ണാടക ഗവര്‍ണറായി നിയമിതനായി. മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും രാജ്യസഭാംഗവുമാണ് ചതുര്‍വേദി.
കാലാവധി പൂര്‍ത്തിയാക്കിയ എസ്. രമാദേവിക്ക് പകരമാണ് ചതുര്‍വേദി നിയമിതനായത്. ചതുര്‍വേദി സ്ഥാനമേല്‍ക്കുന്ന ദിവസം നിയമനം പ്രാബല്യത്തില്‍ വരുമെന്ന് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനത്തില്‍ പറയുന്നു.
പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നതു വരെ രമാദേവി ഗവര്‍ണറായി തുടരും.












Click it and Unblock the Notifications