കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ് സബ്സിഡി നിര്‍ത്താന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ദില്ലി: ഹജ് തീര്‍ത്ഥാടകര്‍ക്ക് നല്കിവരുന്ന സബ്സിഡി നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സബ്സിഡിയുടെ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കേന്ദ്ര വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ എല്ലാ കക്ഷികളിലെയും മുസ്ലിം എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുസ്ലിം എംപിമാര്‍ ഒറ്റക്കെട്ടായി ഈ നീക്കത്തെ യോഗത്തില്‍ എതിര്‍ത്തു.

ഹജ് തീര്‍ത്ഥാടനത്തിന് പോകുന്ന ഒരാള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ 23,000 രൂപയാണ് നല്കിവരുന്നത്. ഒരു വര്‍ഷം സബ്സിഡി ഇനത്തില്‍ 150 കോടിയോളം സര്‍ക്കാരിന് ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഹജ് തീര്‍ത്ഥാടകരുടെ എണ്ണമാണെങ്കില്‍ വര്‍ഷം തോറും കൂടിവരികയാണെന്നും മന്ത്രി യോഗത്തില്‍ വിശദീകരിച്ചതായി അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X