തലൈവി വാഴാന്‍ മക്കള്‍ വക യജ്ഞം
ചെന്നൈ : മുഖ്യമന്ത്രി പദത്തില്‍ തലൈവി ദീര്‍ഘകാലം വാഴാന്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ യജ്ഞം നടത്തുന്നു.
ചെന്നൈയിലെ പ്രസിദ്ധമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ് യജ്ഞം. ആഗസ്റ് രണ്ട് വെളളിയാഴ്ച രാവിലെ തുടങ്ങിയ യജ്ഞത്തില്‍ പങ്കെടുക്കുന്നത് സംസ്ഥാന നിയമമന്ത്രി ഡി. ജയലളിത, ആരോഗ്യമന്ത്രി എസ് ശെമ്മലൈ എന്നിവരാണ്.
108 പശുക്കളെ ആരാധിക്കുന്ന ഗോമാത പുജ, മഴ ദൈവത്തെ പ്രീതിപ്പെടുത്താന്‍ വരുണ ജപം, 108 പുണ്യകുംഭങ്ങള്‍ കൊണ്ട് കലശ പൂജ എന്നിവയൊക്കെ തലൈവിയ്ക്കു വേണ്ടി മക്കള്‍ അനുഷ്ഠിക്കുന്നു.
പൂജ കൊണ്ട് തമിഴ്നാടിന് മൊത്തത്തില്‍ നേട്ടമുണ്ടാകുമെന്നാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ പറയുന്നത്. ആടി വെളളിയോട് അനുബന്ധിച്ചാണ് പൂജയും യജ്ഞവും സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ് മാസമായ ആടിയിലെ വെളളിയാഴ്ചകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് യോജിച്ചതാണെന്നാണ് വിശ്വാസം.












Click it and Unblock the Notifications